ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍

തലശ്ശേരി: അപേക്ഷയുമായെത്തിയ ആളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പാനൂർ ചെണ്ടയാട് സ്വദേശി മഞ്ജിമ രാജീവ് വിജിലൻസ് പിടിയില്‍.ഇലക്‌ട്രിക്കല്‍ എൻജിനിയറിംഗ് ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് വലയില്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ നിന്ന് ആറായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ആവശ്യപെടുകയായിരുന്നു. തുടർന്ന് ഇയാള്‍ വിജിലൻസിനെ വിവരം അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കെണിയൊരുക്കുകയായിരുന്നു. മജ്ജിമ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടതായിരുന്നു.മഞ്ജിമ തന്നെയാണ് റെയില്‍വേ സ്റ്റേഷനിലേക്ക് പണവുമായി എത്താൻ ആവശ്യപ്പെട്ടത്. കൈക്കൂലി നല്‍കിയാല്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു നല്‍കാമെന്ന് കണ്ണൂർ സ്വദേശിക്ക് ഉറപ്പ് നല്‍കിയിരുന്നു. വിജിലൻസ് ഇവരെ ഉടൻ കോടതിയില്‍ ഹാജറാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top