പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്

പയ്യന്നൂർ: നിയമം ലംഘിച്ച് പുലർച്ചെ വരെ ഉച്ചഭാഷിണി ഉപയോഗിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും ഗാനമേള സംഘാംഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ഏഴോം, ചെങ്ങൽ, ശ്രീകൃഷ്‌ണ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നിഷാന്ത്, കലേഷ്, കമ്മിറ്റി അംഗങ്ങൾ പയ്യന്നൂരിലെ എസ് എസ് ഓർക്കസ്ട്രയിലെ സുബൈർ തായിനേരി എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ശ്രീകൃഷ്‌ണ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 10മണി മുതൽ ബുധനാഴ്‌ച പുലർച്ചെ ഒരു മണിവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തി നിയമ ലംഘനം നടത്തിയെന്നാണ് കേസ്.
നിശ്ചിത സമയത്തിനു ശേഷവും ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തുന്നത് അവസാനിപ്പിക്കണമെന്ന് സ്ഥലത്തെത്തിയ ഇൻസ്പെക്ടർ എം കെ സത്യനാഥൻ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ലത്രെ. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top