രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലെ ഒരു പഞ്ചായത്ത് 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍
ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ജനുവരി 26ന് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്.
സാധാരണ കീപാഡ് ഫോണുകള്‍ മാത്രം ഉപയോഗിക്കാനാണ് സ്ത്രീകള്‍ക്ക് അനുമതിയുളളത്. വിവാഹങ്ങള്‍,
പൊതുപരിപാടികള്‍, അയല്‍വാസികളുടെ വീടുകള്‍ എന്നിവിടങ്ങളിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോണ്‍ ഉപയോഗം
കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വീടിനുള്ളില്‍
മാത്രം ഫോണ്‍ ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാല്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല.
തീരുമാനം സ്ത്രീകളുടെ ഡിജിറ്റല്‍ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും
ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്മാർട്ട്ഫോൺ വിലക്ക്


