രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട്

പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഞെട്ടലിലാണ് നാട്. കൂട്ടമരണം ഉൾക്കൊള്ളാൻ പ്രദേശവാസികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുടുംബം ആത്മഹത്യ ചെയ്തതിൻ്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിലെ നാലു പേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട്ടെ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും , അമ്മയെയും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് വിവരം പുറത്തറിയുന്നത്.

കലാധരന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുടുംബാംഗങ്ങൾ മരിച്ചു കിടക്കുന്നത് കാണുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top