മുള്ളേരിയ : ലയൺസ് ക്ലബ്ബ് ഓഫ് മുള്ളേരിയ ഈ വർഷത്തെ ഗവർണ്ണർ വിസിറ്റും കുടുംബ സംഗമവും മുള്ളേരിയ ലയൺസ് ഹാളിൽ വെച്ചു നടന്നു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ക്ലബ്ബ് പ്രസിഡണ്ട് കെ ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഫസ്റ്റ് ലേഡി ചിത്രലേഖ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് സെക്രട്ടറി എം വി അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി സിദ്ധാർഥ് വണ്ണാറത്ത്, അഡ്വ. കെ വിനോദ് കുമാർ, കെ സുകുമാരൻ നായർ, ഷാഫി ചൂരിപ്പള്ളം, വിനോദ് മേലത്ത്, കെ രാജലക്ഷ്മി, കെ ബാലകൃഷ്ണൻ, ഇ വേണുഗോപാൽ, കൃഷ്ണൻ കോളിക്കാൽ, ടി എൻ മോഹനൻ, ശിവലാൽ എം എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുനിൽ കുമാർ കർമ്മംതൊടി, ഡോ. മഞ്ജുഷ സജിമോൻ, ടി ശ്രീധരൻ നായർ, മീരാ നായർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.