തൃക്കരിപ്പൂർ :പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിനുള്ള ജേഴ്സി വിതരണം ചെയ്തു.ഖാൻസാഹിബ് ചാരിറ്റി ഫൗണ്ടേഷൻ ആണ് മുഴുവൻ വളണ്ടിയേഴ്സ്നുള്ള ജേഴ്സി നൽകിയത്. ഖാൻസാഹിബിന്റെ പേരക്കുട്ടി ആബിദ് ഇസ്മയിൽ സ്കൂൾ പ്രിൻസിപ്പൽ കെ വി ഗോപിക്കുട്ടിക്ക് ജേഴ്സിനൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു പ്രമോദ് ബികെ അധ്യാപകരായ ദാവൂദ് പിപി,ഇന്ദിര കെ വി,സത്യ എം,വൃന്ദ സുരേന്ദ്രൻ, കാർത്തിക,റൈഹാനത്ത്, ഗഫൂർ ഒക്കെ, വളണ്ടിയേഴ്സ് മെഹറൂ ഫ് , സയാൻ,ദാവൂദ്, ഷാമിൽ ,അനവദ്യ, ലാവണ്യ തുടങ്ങിയവരും പങ്കെടുത്തു.
എൻഎസ്എസ് വളണ്ടിയേഴ്സ്നുള്ള ജേഴ്സി പ്രകാശനം ചെയ്തു.




