കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോൽ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി (63) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ്-എയർപോർട്ട് റോഡിൽ വച്ചാണ് അപകടമുണ്ടായത്. ശ്രീധരൻ നമ്പൂതിരി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം വൈകീട്ടോടെ സംസ്ക്കരിക്കും. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീരാജ്, ശ്രീഹരി.
ഇന്നോവ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേൽശാന്തി മരിച്ചു


