ഇന്ത്യയിലുടനീളമുള്ള ബിരുദ മെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാം
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) (NEET UG) 2025-നുള്ള അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളമുള്ള ബിരുദ മെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 7 വരെയാണ്.
അതേസമയം ആസാമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളിൽ പരീക്ഷ നടക്കും. എല്ലാ വിഭാഗങ്ങളും 9,500 രൂപയാണ് അപേക്ഷ ഫീസ് അടയ്ക്കേണ്ടത്.