ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്‌തു; ജീവനക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്‌തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെട്രോൾ കുപ്പിയുമായെത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നാലെ ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചതെന്ന് അറിയുന്നു.
സംഭവം നടക്കുമ്പോൾ പ്രസിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. സാധനങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top