രാജപുരം: വായ്പ നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വീട്ടിൽ കയറി ആകമിച്ചു. പരാതിയിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. പനത്തടി ചെമ്പേരിയിലെടി.എസ്.റമീസിൻ്റെ (26) പരാതിയിലാണ് പാണത്തൂരിലെ അർജുൻ (30),ഉമേഷ് (28), എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 5 ന് രാത്രി 10 മണിക്ക് ചെമ്പേരിയിലെ പരാതിക്കാരന്റ് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ പണം തിരികെ ചോദിച്ച വിരോധത്തിൽ കയ്യിൽ കരുതിയ വടികൾ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു വെന്ന് പരാതിയിലാണ് കേസെടുത്തത്.
വായ്പ നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിന് മർദ്ദനം


