യുവാക്കൾക്കും വിദ്യാർഥികൾക്കും ചെറിയ പാക്കറ്റുകളിലാക്കി വിൽപന; കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ

കാസർകോട്: കിസ്‌തുമസ്‌-ന്യൂയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ നടത്തിയ
പരിശോധനയിൽ കെഎസ്ആർടിസി ബസിൽ കഞ്ചാവു കടത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിലായി. ഉത്തർപ്രദേശ് മൊറാദാബാദ് മഹ്‌ലാക്‌പൂർ മാഫി സ്വദേശി നാജീർ(35) ആണ് പിടിയിലായത്‌. ബുധനാഴ്‌ച രാവിലെ 10 മണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ ഇ സന്തോഷ് കുമാറും സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. മഞ്ചേശ്വരം കുമ്പള ഭാഗങ്ങളിലെ യുവാവക്കൾക്കും പ്ലസ് ടു വിദ്യാർഥികൾക്കും നൽകാനായി ചെറു പാക്കറ്റുകളിൽ നിറച്ച കഞ്ചാവാണ് യുവാവിൽ നിന്ന് പിടികൂടിയത്. കേസ് രേഖകളും തൊണ്ടിമുതലുകളും കുമ്പള റെയിഞ്ചിന് കൈമാറി. സിവിൽ എക്സൈസ് ഓഫീസർമാരായ ഒ പി രതീഷ്, എവി പ്രശാന്ത് കുമാർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) കെ നൗഷാദ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെഎ ജനാർദ്ദനൻ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top