‘ഭക്ഷണത്തിന് രുചിയില്ല’; പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ

ആലപ്പുഴ: ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ. പട്ടണക്കാട്, വെട്ടയ്ക്കൽ പുറത്താംകുഴി ആശാകുമാറിൻ്റെ മകൻ ഗോകുലിനെ(28)യാണ് ചേർത്തല കോടതി റിമാൻഡ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മദ്യലഹരിയിലായിരുന്ന ഗോകുൽ ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ചത്.ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് ഗോകുൽ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ആശാകുമാറിനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു പ്ലേറ്റുകൊണ്ട് തലയ്ക്കടിച്ചു. തർക്കം പരിഹരിക്കാനെത്തിയ സഹോദരൻ അനന്തുവിന്റെ കയ്യിൽ കത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ആശാകുമാറിനെ വണ്ടാനം മെഡിക്കൽ കോളേജിലും അനന്തുവിനെ തുറവൂർ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പരാതിയെ തുടർന്ന് പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഗോകുൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top