ഇടുക്കി: വോട്ടു ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങി മരിച്ച നിലയിൽ. ഇടുക്കി, കരുണാപുരം, ചാലക്കുടിമേടിലെ ശ്രീജിത്ത് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കരുണാപുരം, ഗ്രാമപഞ്ചായത്തിലെ പതിമൂന്നാംവാർഡിൽ, അപ്പാപ്പിക്കട രണ്ടാം ബൂത്തിൽ വോട്ടു ചെയ് മടങ്ങിയതായിരുന്നു ശ്രീജിത്ത്. മടക്കയാത്രയ്ക്കിടയിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ഡാമിൽ മുങ്ങി മരിച്ച നിലയിൽ


