ആദ്യം ആൾക്കാർ പിടിച്ചു മാറ്റി; വീണ്ടുമെത്തിയ യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു, സംഭവം കാഞ്ഞങ്ങാട് മാണിക്കോത്ത്

കാസർകോട്: ആൾക്കാർ നോക്കി നിൽക്കെ യുവതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. മാണിക്കോത്തെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയായ തമിഴ് നാട് സ്വദേശിനിയായ സംഗീത (45)യാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്കാണ് സംഭവം. മാണിക്കോത്ത് റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ എത്തിയ യുവതിയെ സ്ഥലത്തുണ്ടായിരുന്നവർ പിടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് യുവതി സ്ഥലത്തു നിന്നും പോയി 100 മീറ്റർ അകലെ വച്ചാണ് ട്രെയിനിനു മുന്നിൽ ചാടിയത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെട്ടത്. പൊലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വർഷങ്ങളായി കുടുംബ സമേതം മാണിക്കോത്ത് താമസിക്കുന്ന സംഗീത എന്തിനാണ് കടുംകൈ ചെയ്‌തതെന്നു വ്യക്തമല്ല. ഹൊസ്‌ദുർഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top