പയ്യന്നൂർ: അമിതമായി അയൺ ഗുളിക കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാണപ്പുഴ, ഭീമനടി-പറമ്പിൽ കെ.പി പ്രിൻഷ (38) ആണ് മരിച്ചത്. മംഗ്ളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അന്ത്യം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് പ്രിൻഷയെ അവശനിലയിൽ വീട്ടിൽ കാണപ്പെട്ടത്. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ മംഗ്ളൂരുവിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. കെഎംസിസി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് പാണപ്പുഴയിൽ എത്തിച്ച് സംസ്കരിക്കും.
ബി.പി ബിജുവാണ് ഭർത്താവ്. മക്കൾ: ആദിത്യൻ, അനാമിക. പരേതനായ ഉത്തമൻ-സാവിത്രി ദമ്പതികളുടെ മകളാണ്