മുളിയാര്‍ പഞ്ചായത്തിലെ നുസ്രത്ത് നഗറില്‍ തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ചട്ടഞ്ചാല്‍ തെക്കിലിലെ മുത്തലിബിനെ (42) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് കാട്ടുപന്നിക്കൂട്ടം മുന്നിലൂടെ ചാടി വന്ന് ഇടിച്ചു വീഴ്ത്തിയത്.
സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ചു; ഗുരുതര പരിക്ക്


