‘ജയ് ഹോ’; റോഡ് മുഴുവൻ പാട്ട് ; ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡ് തുറന്നു

യാത്രചെയ്യുമ്പോൾ സാധാരണയായി വാഹനങ്ങളിൽ പാട്ട് വയ്ക്കാറുണ്ടല്ലേ? നല്ല പാട്ടൊക്കെ കേട്ട് ആസ്വദിച്ച് വാഹനമോടിച്ച് പോകാം. എന്നാൽ റോഡിലൂടെ കാർ ഓടിച്ച് പോകുമ്പോൾ റോഡിൽ നിന്ന് പാട്ട് കേട്ടുകൊണ്ടിരുന്നാലോ?. അടിപൊളി ആയിരിക്കുമല്ലേ. എന്നാൽ അങ്ങനെ ഒരു റോഡ് ഇതാ ഇന്ത്യയിൽ തുറന്നിട്ടുണ്ട് .ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ(ബിഎംസി)ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡാണ് ഈ മ്യൂസിക്കൽ റോഡ്.
വാഹനമോടിക്കുമ്പോൾ റോഡിൽ നിന്ന് ‘ജയ് ഹോ’ എന്ന ഗാനമാണ് കേൾക്കാൻ സാധിക്കുന്നത്. ഈ സംഗീതം യാദൃശ്ചികമായി തിരഞ്ഞെടുത്തതല്ല. ദേശസ്നേഹ പ്രമേവും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമെന്ന് കണക്കിലെടുത്താണ് ഈ ഗാനം തിരഞ്ഞെടുത്തത്. ‘സ്ളം ഡോഗ് മില്ലെനെയർ’ എന്ന ചിത്രത്തിന് വേണ്ടി എആർ റഹ്‌മാൻ ആണ് ജയ് ഹോ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്.നരിമാൻ പോയിൻ്റിലും വോർലിക്കും ഇടയിലുള്ള ഭാഗത്തുള്ള റോഡിലാണ് സംഗീതം കേൾക്കാൻ സാധിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഗ്രൂവ്‌സ് എന്ന റംബിൾ സ്ട്രിപ്പുകൾ റോഡിൽ നിർമ്മിച്ചിച്ചിട്ടുണ്ട്. ഒരു വാഹനം മണിക്കൂറിൽ 60-80 കിലോമീറ്റർ വേഗതയിൽ അതിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ ടയറും റോഡും തമ്മിലുള്ള ഘർഷണം വൈബ്രേഷനുകൾ ഉണ്ടാക്കുന്നു. ആ വൈബ്രേഷനുകൾ ശബ്‌ദതരംഗങ്ങൾ സൃഷ്ട‌ിക്കുന്നു. ഇങ്ങനെയാണ് പാട്ട് കേൾക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണവും ലോകത്തിലെ അഞ്ചാമത്തെ പരീക്ഷണവുമാണിതെന്ന് ബ്രിഹാൻ മുംബൈ പ്രിൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ഹംഗറി, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎഇ എന്നിവിടങ്ങളിലാണ് ഇതിന് മുൻപ് മ്യൂസിക്കൽ റോഡുകൾ പരീക്ഷിച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top