ആമസോണിൽ ഓർഡർ ചെയ്‌തത്‌ വില കൂടിയ ലാപ്പ്ടോപ്; പാഴ്സൽ തുറന്നുനോക്കിയപ്പോൾ കല്ലും തുണിയും; പരാതി നൽകി യുവാവ്

കോട്ടയം: ആമസോണിൽ വിലകൂടിയ ലാപ്ടോപ്പിന് ഓർഡർ നൽകിയ യുവാവിന് ലഭിച്ചത് കല്ലും തുണിയുമെന്ന് പരാതി. കോട്ടയം പൈക സ്വദേശി ഡോൺ ടോം ആണ് ആമസോണിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 12നാണ് 56,000 രൂപ വിലയുള്ള ലെനോവോയുടെ ThinkPad E14 എന്ന ലാപ്ടോപ്പ് ഡോൺ ഓർഡർ ചെയ്ത‌ത്.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് ഓർഡർ ഡെലിവറി ചെയ്‌തത്‌. കാർഡ് ബോർഡ് തുറന്നുനോക്കിയപ്പോൾ ഡോൺ ഞെട്ടിപ്പോയി. അതിനകത്ത് വൃത്തിയായി പൊതിഞ്ഞിരിക്കുന്ന നിലയിൽ കല്ലും തുണികളുമാണ് കാണപ്പെട്ടത്. പാഴ്‌സലിലെ കല്ലിൻ്റെയും തുണിയുടെയും ചിത്രമടക്കം ഉൾപ്പെടുത്തിയാണ് ഡോൺ ആമസോൺ അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്. പൊൻകുന്നം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ആമസോണുമായി ബന്ധപ്പെട്ടപ്പോൾ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും റീഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കാമെന്നുമാണ് അറിയിച്ചതെന്ന് ഡോൺ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top