ജില്ലാ ശുചിത്വമിഷന്റെ വിവിധ ക്യാമ്പയിനുകളുമായി സഹകരിച്ച് റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അറിവും താൽപര്യവും സംഘാടന മികവും ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള കഴിവും അഭികാമ്യം.
ബിരുദധാരികൾ/തത്തുല്യ യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി പത്തിന് രാവിലെ 10.30ന് കണ്ണൂർ ജില്ലാ ശുചിത്വ മിഷനിൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.