കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള
വിക്സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നും,
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ ഈ ബില്ലും പിന്‍വലിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ്
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുമ്പോള്‍ റാം റാം വിളിച്ചും
ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചും ഭരണപക്ഷം രാജ്യസഭയില്‍ ബഹളം ഉണ്ടാക്കി.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി
ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയാണ്
ബില്ല് കൊണ്ടുവരുന്നത് എന്നും, പ്രതിഷേധിക്കുന്നതിലൂടെ പ്രതിപക്ഷം മഹാത്മാഗാന്ധിയുടെ ആശയങ്ങളെ
അവഹേളിക്കുകയാണെന്നും മന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
ബില്ലിലെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ടതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ
അസാന്നിധ്യത്തിലാണ് ബില്ല് പാസാക്കിയത്. സഭയില്‍ പ്രതിപക്ഷത്തിന്റെ നടപടികളെ അപലപിക്കുന്നു
എന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതേസമയം ലോക്സഭയില്‍ ഇന്ന്
ഡല്‍ഹി വായു മലിനീകരണം സംബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ച നടക്കും.
വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി


