കണ്ണൂർ: ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിൽ ആണ് അപകടം നടന്നത്. ജാർഖണ്ഡ് സ്വദേശി ബെനഡികിൻ്റെ മകൾ അസ്മിത ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കണ്ണൂരിൽ ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം


