കോട്ടയം: മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കോട്ടയം കൊല്ലാടിനു സമീപം പാറയ്ക്കൽക്കടവിലാണ് അപകടം.
പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. രണ്ട് മണിയോടെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മൃതദേഹം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.