
മംഗ്ളൂരു: കന്നുകാലികളെ മോഷ്ടിച്ച് റബ്ബർ തോട്ടത്തിലെ അനധികൃത അറവു കേന്ദ്രത്തിൽ എത്തിച്ച് ഇറച്ചിയാക്കി വിൽപ്പന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. ബെൽത്തങ്ങാടി, ബെദ്രബെട്ടുവിലെ അബ്ദുൽ നസീർ (36), മിട്ടബാഗിലുവിലെ സക്കറിയ (35) എന്നിവരെയാണ് ഇന്ദബെട്ടു പൊലീസ് ഇൻസ്പെക്ടർ സുബ്ബയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. അറവു കേന്ദ്രത്തിൽ നിന്നു 91 കിലോ ഇറച്ചിയും ആയുധങ്ങളും പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. കശാപ്പ് നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റു



