തിരുവനന്തപുരം സിറ്റി കോർപറേഷൻ ഭരണം ബി ജെ പി പിടിച്ചെടുത്തു. 101 അംഗ കോർപറേഷൻ ഭരണ സമിതിയിൽ ഫലമറിഞ്ഞ 98 വാർഡുകളിൽ ബി ജെ പിക്ക് 50 വാർഡുകൾ ലഭിച്ചു. നിലവിൽ ഭരണം നടത്തുന്ന എൽ ഡി എഫിന് 26വും യു ഡി എഫിന് 19വും വാർഡ് ലഭിച്ചു. 3 വാർഡുകളിലെ ഫലം അറിയാനുണ്ട്. ഒരു വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. തലസ്ഥാനത്ത് ബി ജെ പി നടത്തിയ മുന്നേറ്റം പാർട്ടിയുടെ തെക്കൻ ജില്ലകളിലെ വർദ്ധിച്ചുവരുന്ന ആധിപത്യവും ജനപിന്തുണയും വിളിച്ചു പറയുന്നു. മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഈ വിജയം ബി ജെ പിക്ക് ആവേശമായി മാറുമെന്ന് പൊതുവെ കരുതുന്നു.
തലസ്ഥാനം ബി ജെ പി പിടിച്ചു; തിരുവനന്തപുരം കോർപറേഷനിൽ താമര


