കണ്ണൂർ പിണറായിയിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. പെയിന്റിങ്ങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ.ഷിജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മഴയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പിണറായി -പാറപ്രം റോഡിൽ വെച്ച് തെങ്ങിൻ്റെ മേൽഭാഗം പൊട്ടി ഷിജിത്ത് യാത്ര ചെയ്തിരുന്ന ബൈക്കിനു മുകളിൽ പതിച്ചത്. അപകടത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത ഇടിയാൻ കാരണം മണ്ണിലെ ജലാംശം നീക്കം ചെയ്യാത്തത്; ഗുജറാത്ത് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു