
കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ‌്പ്രസിന് (12076) തൃശൂരിനും ഷൊർണൂരിനും ഇടയിൽ വച്ച് എൻജിൻ തകരാർ നേരിട്ടു. തകരാർ പരിഹരിച്ച് യാത്ര തുടർന്നെങ്കിലും ഏതാനും ട്രെയിനുകൾ വൈകിയോടുകയാണ്. ഷൊർണൂരിൽനിന്ന് വേറെ എൻജിൻ എത്തിച്ചാണ് ജനശതാബ്ദി യാത്ര തുടർന്നത്. ഈ ട്രെയിൻ കോഴിക്കോട് എത്താൻ വൈകിയതിനാൽ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്‌സ്പ്രസും വൈകി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്‌ദി 35 മിനിറ്റ് വൈകിയോടുകയാണ്.മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്‌സ്പ്രസ്സ് ഒന്നര മണിക്കൂർ വൈകി ഓടുന്നു.
12617 മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് 36 മിനിറ്റും, 22659 തിരുവനന്തപുരം നോർത്ത്-ഋഷികേശ് സൂപ്പർ ഫാസ്‌റ്റ് എക്സ‌്പ്രസ് 42 മിനിറ്റും വൈകിയോടുകയാണ്.



