സ്കൂൾ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിശീലനം നൽകി.
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ‘ ആഭിമുഖ്യത്തിൽ പ്രാഥമിക ഘട്ടത്തിൽ ജില്ലാതലത്തിൽ ബി ആർ സി പ്രവർത്തകർക്ക് പരിശീലനം നൽകി.
തുടർന്ന് ഉപജില്ലയിലെ എസ്ആർജി കൺവീനർ മാർക്ക് ഏകദിന പരിശീലനം നടന്നു.സ്കൂൾ സുരക്ഷാ സമിതി,ദുരന്ത നിവാരണ പ്ലാൻ എന്നിവ തയ്യാറാക്കുന്നതിനെക്കുറിച്ചും ദുരന്തങ്ങൾ വന്നാൽ അഭിമുഖീകരിക്കേണ്ടതിനെ കുറിച്ചും പരിശീലനത്തിൽ പരിചയപ്പെടുത്തി.വിദ്യാലയം തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും പരിശീലനത്തിൽ ചർച്ച ചെയ്തു.
ഹോസ്ദുർഗ്ഗ് ബി ആർ സിയിൽ വെച്ച് നടന്ന പരിശീലനം കാഞ്ഞങ്ങാട് എസ് എച്ച് ഒ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ മികച്ച പോലീസ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്കൂൾ സുരക്ഷയെക്കുറിച്ചും കുട്ടികൾ നേരിടുന്ന ലഹരി, സൈബർ അധിനിവേശം, മൊബൈൽ ഉപയോഗം എന്നിവയെ കുറിച്ച് വിശദമായി സംസാരിച്ചു. അധ്യാപകർ കുട്ടികൾക്ക് എങ്ങനെ മാതൃകയാകണമെന്നും ഇന്നത്തെ കുട്ടികളുടെ കുട്ടികളുടെ സ്വാഭാവ രീതികളിലെ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ഓർമ്മപ്പെടുത്തി.ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കാതോളി മുഖ്യാതിഥിയായി പങ്കെടുത്തു. ഹോസ്ദുർഗ്ഗ് ബിപിസി ഡോ. കെ വി രാജേഷ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ട്രെയിനർ സനിൽകുമാർ വെള്ളവ സ്വാഗതവും സി ആർ സി കോഡിനേറ്റർ നയനകുമാരി നന്ദിയും പറഞ്ഞു.
ഹോസ്ദുർഗ്ഗ് ബി ആർ സി പരിധിയിലെ 4പഞ്ചായത്തുകളിലും 2 മുൻസിപ്പാലിറ്റികളിലുമായി 106 വിദ്യാലയങ്ങളിലെ അധ്യാപകർ 2 ബാച്ചുകളിലായി നടന്ന പരിശീലനത്തിൽ പങ്കെടുത്തു.
