പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി

: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നത് വഴിയാണ് മോഷണം നടന്നത്. 40000 രൂപ, മൊബൈല്‍ ഫോണ്‍, സ്വര്‍ണക്കമ്മല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ടെന്ന് പി കെ ശ്രീമതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്നത് വഴിയാണ് മോഷണം നടന്നത്. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് സംഭവം. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നതെന്ന് ശ്രീമതി പറഞ്ഞു. എത്ര മണിക്കാണ് മോഷണം പോയതെന്ന് കൃത്യമായി അറിയില്ലെങ്കിലും പുലര്‍ച്ചെ നാല് മണിക്ക് ശേഷമായിരിക്കുമെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top