തൃശ്ശൂർ: ആറ്റൂരിൽ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം. ഒരാൾ മരിച്ചു. ആറ്റൂർ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74) ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനി മരിച്ചു. മറ്റുരണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം.
മൂവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിവാഹിതരാണ്. ഇവരെ കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സരോജിനി മരിച്ചു.കീടനാശിനിയാണ് മൂവരും കഴിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പ്രായമായത്തിന്റെ അവശതകൾ മൂവരെയും അലട്ടിയിരുന്നു. ഇതിന്റെ നൈരാശ്യത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പാണ് സ്ഥലത്ത് നിന്നും കിട്ടിയതെന്നാണ് പൊലീസിൽ നിന്നുള്ള വിവരം.
തൃശൂരിൽ വിഷം കഴിച്ച് മൂന്നു സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ചു; ഒരാൾ മരിച്ചു


