ഗാസിയാബാദ്: ഓൺലൈൻ ഗെയിം കളിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തതിന് പിന്നാലെ ഉത്തർപ്രദേശിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കി. ഗാസിയാബാദിലെ ഭാരത് സിറ്റി എന്ന റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.
പാക്കി (12), പ്രാചി (14), വിഷിക (16) എന്നീ കുട്ടികളാണ് ജീവെനാടുക്കിയത്. പാർപ്പിട സമുച്ചയത്തിൻ്റെ ഒൻപതാം നിലയിൽ നിന്ന് മൂന്ന് പേരും താഴേയ്ക്ക് ചാടുകയായിരുന്നു. മൂന്ന് സഹോദരിമാരും സകൂളിൽ പോകുന്നതും, ഉറങ്ങുന്നതും ഉണ്ണുന്നതുമെല്ലാം ഒരുമിച്ചായിരുന്നെന്നാണ് വിവരം.കൊവിഡ് 19 വ്യാപന സമയം മുതൽ മൂവരും ഓൺലൈൻ ഗെയിമിന് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. കൊറിയൻ ലൗവ് ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമാണ് ഇവർ കളിച്ചിരുന്നത്. ഈ പെൺകുട്ടികൾ കൃത്യമായി സ്കൂളിൽ പോയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊറിയൻ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; യുപിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ജീവനൊടുക്കി


