തിരുവനന്തപുരം: കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര സ്വദേശി ഷിബിന (38) ആണ് മരിച്ചത്. ആനാട് ജക്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കടയിൽ വെച്ചിരുന്ന കീടനാശിനി മുഖത്ത് വീണു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു


