സൗദിയിലെ ജുബൈലിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം

ദമാം സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽ വീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. അൽ അസീം ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സംഭവസ്‌ഥലത്തു വച്ച് തന്നെ അസീം മരിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു‌ വരികയായിരുന്നു അസീം. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അബ്ദുൽ സലാം സഹിയ ബാനു. നസീഹ ബീവി ദമ്പതികളുടെ മകനാണ്, ഭാര്യ:സഹിയ ബാനു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top