പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്‌റ്റിൽ. ഇതര സംസ്‌ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
തിരുവല്ലയിൽ ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികളെ പിടികൂടി നാട്ടുകാർ


