കാസർകോട്: ചെറുവത്തൂർ, മേൽമട്ടലായി മഹാശിവക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് രണ്ട് സ്വർണ്ണനാണയങ്ങളും 30000 രൂപയും കവർച്ച ചെയ്തു. ഭണ്ഡാരവും കുത്തിത്തുറന്ന നിലയിലാണ്. ബുധനാഴ്ച രാവിലെ എത്തിയ ജീവനക്കാരാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. ഉടൻ ക്ഷേത്രം ഭാരവാഹികളെയും ചന്തേര പൊലീസിനെയും അറിയിച്ചു. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
ദേശീയ പാതയോരത്താണ് മേൽ മട്ടലായി ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.