തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ ആനക്കൊമ്പ് മോഷണം. രണ്ട്
കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകളാണ് ക്യാമ്പിൽ നിന്ന് മോഷണം പോയത്. 1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയതാണ് നഷ്ടമായ ആനക്കൊമ്പുകൾ. ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ഇവ മോഷ്ടിക്കപ്പെട്ടത് കനത്ത സുരക്ഷയുടെ നടുവിൽ നിന്നാണ്. ബുധാനാഴ്ച്ച ക്യാമ്പിലേക്ക് പുറത്തുനിന്ന് ആളുകൾ വന്നിരുന്നു. ഇവരാണ് ആനക്കൊമ്പ് മോഷ്ടിച്ചത് എന്നാണ് സൂചന. ക്ലബ്ബിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാനായി 18 ജീവനക്കാരായിരുന്നു എത്തിയത്. സംഭവത്തിൽ ഡിജിപിക്ക് ലഭിച്ച പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു.
പാങ്ങോട് സൈനിക ക്യാമ്പിലെ രണ്ട് കോടി രൂപയുടെ ആനക്കൊമ്പുകൾ മോഷണം പോയി


