കാഞ്ഞങ്ങാട് യുവതി കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: വാഴയ്ക്ക് വെള്ളം നനയ്ക്കുന്നതിനിടയിൽ യുവതി കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട്, അരയി, വലിയ വീട്ടിലെ പ്രവാസി സുബിൻ്റെ ഭാര്യ സഞ്ജന (23)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സുബിൻ്റെ പിതാവ് കാര്യസ്ഥനായി ജോലി നോക്കുന്ന അടുക്കത്ത് പറമ്പിൽ രവീന്ദ്രൻ എന്ന ആളുടെ തോട്ടത്തിലെ വാഴയ്ക്ക് വെള്ളം നനയ്ക്കുകയായിരുന്നു സഞ്ജന. ഇതിനിടയിൽ ക്ഷീണം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നുവത്രെ. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസ്‌ദുർഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആർഡിഒ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇരിയ, ഗുരുപുരം, ബാലൂരിലെ സുരേശൻ- സൗമ്യ ദമ്പതികളുടെ മകളാണ് സഞ്ജന. സഹോദരങ്ങൾ: ശ്രേയ, സയന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top