കള്ളനെ ഉടൻ പിടികൂടണം ; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികൾ

എടക്കുളം ചങ്ങമ്പള്ളി എഎംഎൽപി സ്‌കൂളിൽ നടന്ന മോഷണത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ. തിരൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. ഒക്ടോബർ 25ന് പകൽ സമയത്താണ് സ്‌കൂളിൽ നിന്ന് വിദ്യാർഥികൾ കാരുണ്യ പ്രവർത്തനത്തിനായി ശേഖരിച്ച 15000ത്തോളം രൂപ മോഷണം പോയത്.
മേശയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് പണവുമായി കടന്ന് കളയുകയായിരുന്നു. പൊലീസ് സ്‌കൂളിൽ എത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവികളിൽ നിന്ന് മോഷ്ടാവിൻ്റെ ചിത്രം ലഭിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സ്റ്റേഷനിൽ എത്തി എസ് ഐക്ക് പരാതി സമർപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top