. ഊക്കൻസ് പെയ്ൻ്റ് ആൻഡ് ഹാർഡ്വെയർ കടയ്ക്കാണു തീപിടിച്ചത്. പെയിൻ്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണു തീ പടർന്നതെന്നാണു വിവരം. രാവിലെ എട്ടരയോടെയാണു സംഭവം. ആളപായമില്ല.
മുന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.