എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആന്റ്റ് ആൻ്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിൻ്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുഴാതി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ *2.020 കിലോ ഗ്രാം കഞ്ചാവുമായി ഉത്തർ പ്രദേശ് സ്വദേശി മിഥിലേഷ് സിംഗ് (39) എന്നയാളെ അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.പ്രതിയെ കണ്ടു പിടിക്കുന്നതിൽഅസിസ്റ്റൻ്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽ കുമാർ പി കെ, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, മുഹമ്മദ് ഫസൽ കെ ടി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. കേസ് കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിൽ NDPS ACT 20(b) (ii)(B) പ്രകാരം NDPS ക്രൈം നമ്പർ 89/2025 ആയി രജിസ്റ്റർ ചെയ്‌തിട്ടുള്ളതാണ്. പ്രതിയെ JFCM II കണ്ണൂർ കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും
കണ്ണൂരിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി


