തളിപ്പറമ്പ് : ഭിന്നശേഷിക്കാരിയായ ഏകമകളുടെ 13മത് പിറന്നാളിന് അവൾ ഏറെ ഇഷ്ടപ്പെടുന്നൊരു സമ്മാനമാണ് കുറുമാത്തൂർ സ്വദേശി കെ.ശറഫുദ്ദീൻ നൽകിയത്. മറ്റു കുട്ടികളെപ്പോലെ വീടിന് പുറത്ത് പോകാൻ കഴിയാത്ത ഷിഫ ഫാത്തിമക്ക് കൂട്ടുകാർക്കൊപ്പം കളിക്കാൻ വീടിന് സമീപം മനോഹരമായ ഒരു പാർക്കാണ് ശറഫുദ്ദീനും ഭാര്യ ഫാത്തിമയും നിർമിച്ച് നൽകിയത്. പാർക്കിന്റെ ഉദ്ഘാടനം എട്ടിന് രാവിലെ പത്ത് മണിക്ക് ഇരുകൈകളും ഇല്ലാത്ത, ഗിന്നസ് റിക്കാർഡ് നേടിയിട്ടുള്ള അസീം വെളിമണ്ണ നിർവഹിക്കും. കുറുമാത്തൂർ, തളിപ്പറമ്പ് മേഖലകളിലെ ഇരുന്നൂറിൽ അധികം ഭിന്നശേഷി കുട്ടികളും ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ 3ന് ആയിരുന്നു ഷിഫ ഫാത്തിമയുടെ പിറന്നാൾ. അന്ന് തിങ്കളാഴ്ച ആയതിനാൽ ബഡ്സ് സ്കൂളിലും മറ്റുമുള്ള ഷിഫയുടെ കൂട്ടുകാർക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ഉദ്ഘാടനം അവധി ദിവസമായ എട്ടിലേക്ക് മാറ്റുകയായിരുന്നു. വീടിനോട് ചേർന്ന 15 സെന്റോളം സ്ഥലത്താണ് 13 ലക്ഷത്തോളം രൂപ ചെലവഴിച്ച് പാർക്ക് നിർമിച്ചത്. ഊഞ്ഞാലുകളും സീസോയും ആടുന്ന കുതിരയും കസേരകളും ഉൾപ്പെടെ ഇവിടെയുണ്ട്. പുൽത്തകിടിയും ഒരുക്കി.
മകൾക്കും മറ്റും കുട്ടികൾക്കൊപ്പം ഉല്ലസിക്കാനും പരിമിതികൾ മറികടക്കാനുമാണ് പാർക്ക് നിർമിച്ചതെന്ന് ശറഫുദ്ദീൻ പറഞ്ഞു. കുറുമാത്തൂർ യുപി സ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിയാണ് ഷിഫ. സാമൂഹിക പ്രവർത്തകരായ നാജ് അബ്ദുറഹ്മാൻ, സാമ അബ്ദുല്ല എന്നിവരും ഷറഫുദ്ദീന് സഹായമായി കൂടെ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎയും പങ്കെടുക്കും.