അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം. വീഴ്ചവരുത്തിയ ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് മാതാവ് സുറുമി ആരോപിച്ചു. അന്വേഷണ റിപ്പോർട്ടിൽ ഡോക്ടർമാർക്കെതിരെ നടപടിക്ക് ശിപാർഷ ഉണ്ടായിരുന്നു. മൂന്നുമാസമായി ഡോക്ടർമാർക്ക് എതിരെ നടപടിയില്ല. കുറ്റക്കാരെ സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്ന് കുഞ്ഞിൻ്റെ പിതാവ് അനീഷ് പറഞ്ഞു. ആറ് മാസം പ്രായമായ കുഞ്ഞ് ഇപ്പോഴും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മലപ്പുറത്ത് ആറുവരിപാതയിൽ വിള്ളൽ! ‘കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാൻ സർക്കാരിന് എന്ത് അധികാരം?’; ഷഹബാസ് കേസിൽ ഹൈക്കോടതി