ആലപ്പുഴ: ആലപ്പുഴ ചെറുതനയിൽ കാൻസർ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേർക്ക് കടിയേറ്റത്.പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിരുന്നു. ഗർഭിണിയായ ആടിൻ്റെ മൂക്ക് നായ കടിച്ചുപറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ കരുമാടിയിൽ തെരുവ് നായയുടെ കടിയേറ്റ പത്താം ക്ലാസുകാരൻ പേവിഷബാധയേറ്റ് മരിച്ചത്.
കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി; പിടികൂടിയത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാനിരിക്കെ ‘കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചു’: ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനം, രാത്രി വീടുവിട്ടോടി യുവതിയും മകളും