താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
ശനിയാഴ്ച വൈകുന്നേരം ഏഴുമണി മുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം അർദ്ധരാത്രി വരെ തുടരും
ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായി എത്തി ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് പോലീസ് അറിയിച്ചു.