പത്തനംതിട്ട: പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പാടശേഖരത്ത് ഒഴുക്കിൽപ്പെട്ട 17കാരൻ കറ്റോട് സ്വദേശി ജെറോ എബ്രഹാം സാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെടുകയുമായിരുന്നു. തിരുമൂലപുരം ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ജെറോ.
സംസ്ഥാനത്ത് ഹയർസെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കും -മന്ത്രി വി ശിവൻകുട്ടി കല്ലടിക്കോട് നടന്ന അപകടത്തിൽ കാര് ഓടിച്ച അധ്യാപികയ്ക്കെതിരെ കേസ്