കൊല്ലം ചവറ കോവിൽത്തോട്ടത്ത് പരിശീലനത്തിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് 3 പൊലീസുകാർക്ക് പരുക്കേറ്റു. ചവറ സ്റ്റേഷനിലെ കീർത്തന, ആര്യ എന്നീ പൊലീസുകാർക്കും തെക്കുംഭാഗം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഹരികുമാറിനുമാണ് പരുക്കേറ്റത്.കൈക്ക് നേരിയ പരുക്കേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
പരിശീലനത്തിനിടെ ടിയർഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചു; ചവറയിൽ 3 പൊലീസുകാർക്ക് പരുക്ക്


