കാസർകോട്: ടാപ്പിംഗ് തൊഴിലാളിയെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ, കിന്നിംഗാർ, കായിമല ഹൗസിലെ സുന്ദരൻ്റെ മകൻ രമേശ് (45)ആണ് മരിച്ചത്. കാറഡുക്ക, നെടുവങ്കടി റോഡരുകിൽ വെള്ളിയാഴ്‌ച രാത്രി ഏഴരമണിയോടെയാണ് ഇദ്ദേഹത്തെ വീണു കിടക്കുന്ന നിലയിൽ കണ്ടത്. മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കാറഡുക്കയിൽ ടാപ്പിംഗ് ജോലി ചെയ്‌തുവരികയായിരുന്നു രമേശ്. മാതാവ്: പരേതയായ ലീല.ഭാര്യ: അരുണ. മക്കൾ: സ്വസ്‌തിക്ക്, സൗമ്യ. മരുമകൻ: ഉമാനാഥ്.
ടാപ്പിംഗ് തൊഴിലാളി റോഡരുകിൽ മരിച്ച നിലയിൽ


