സിനിമാ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാനാവുന്നില്ല മാപ്പ്; വിനായകൻ:

കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിക്കുകയും അയൽവാസിയെ അസഭ്യം പറയുകയും ചെയ്തതടക്കം സമീപകാല സംഭവങ്ങളിലെ നെഗറ്റീവ് എനർജികളോട് പൊതു സമൂഹത്തോട് മാപ്പ് ചോദിച്ച് നടൻ വിനായകൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ പൊതു സമൂഹത്തോട് തൻ്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും മാപ്പ് ചോദിക്കുന്നതായി അറിയിച്ചിരിക്കുന്നത്. സിനിമാ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും തനിയ്ക്ക് കൈകാര്യം ചെയ്യാനാവുന്നില്ല എന്നും വിനായകൻ തൻ്റെ പോസ്റ്റിലൂടെ പറയുന്നു. തുടർന്ന് പോസ്റ്റിന് അവസാനം […]