അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ എക്സിൽ പങ്കുവെച്ച് വൈറ്റ്ഹൗസ്
വാഷിങ്ങ്ടൺ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ എക്സിൽ പങ്കുവെച്ച് വൈറ്റ്ഹൗസ്. പങ്കുവെച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അതിന് വൈറ്റ്ഹൗസ് നൽകിയിരിക്കുന്ന കുറിപ്പുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘Haha Wow’ എന്ന് കുറിച്ച് ഇലോൺ മസ്ക് ഈ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എഎസ്എംആർ: അനധികൃത അന്യഗ്രഹ നാടുകടത്തൽ വിമാനം’ എന്ന കുറിപ്പോടെയാണ് വീഡിയോ ദൃശ്യങ്ങൾ എക്സിൽ വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുമ്പുള്ള നടപടികൾ അടക്കം ദൃശ്യവത്കരിക്കുന്ന വീഡിയോ ആണ് വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം കൈവിലങ്ങുകളും ചങ്ങലകളും ഒരു […]