തലൈവര്‍ വേറെ ലെവല്‍ – ജയിലര്‍ 2 വരുന്നു!
ചെന്നൈ: സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ കൈയടി നേടി. ജയിലര്‍ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയതാണ് ആരാധകര്‍. ഇന്നിതാ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പതിവ് നെല്‍സണ്‍ രീതിയിലുള്ള ഒരു […]