കൊച്ചി മെട്രോയ്ക്ക് ജന്മദിനം ഇന്ന് എട്ടാം പിറന്നാൾ,
കൊച്ചി ഇന്ന് എട്ടാം പിറന്നാൾ ആഘോഷിക്കുന്ന മെട്രോയ്ക്കു ശുഭയാത്ര. ഒരു വർഷം മുൻപേ നിർമാണം തുടങ്ങിയ കാക്കനാട് ലൈൻ എങ്ങുമെത്തിയിട്ടില്ല. എയർപോർട്ട് വഴി അങ്കമാലിക്കുള്ള 3 -ാം ഘട്ടത്തിന്റെ പ്രോജക്ട് സമർപ്പിച്ചിട്ടില്ല. മറൈൻഡ്രൈവിലേക്കുള്ള ലൂപ് ലെയിനിൻ്റെ കാര്യത്തിലും തീരുമാനമായില്ല. ഇതൊക്കെയാണെങ്കിലും എട്ടാം പിറന്നാളിനു മെട്രോ കൊച്ചിയുടെ ഗതാഗതമേഖലയിൽ തണലേകുന്ന ആൽ മരമായി വളർന്നു. അവധി ദിവസങ്ങളിലൊഴികെ ദിവസവും ഒരു ലക്ഷത്തിലേറെപ്പേർ മെട്രോയിൽ യാത്രക്കാരായുണ്ട്. കഴിഞ്ഞ വർഷം യാത്രചെയ്തവർ 3.5 കോടി. ഈ വർഷം 3.65 കോടി പ്രതീക്ഷിക്കുന്നു. […]